പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

രജനി സുനിൽ

പ്രസിഡൻ്റ്

കെ പി വേണുഗോപാൽ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശാന്തകുമാരി അമ്മ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോസ് മത്തായി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മണി പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാനവാസ് ഇ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങള്‍ജില്ല:കൊല്ലംബ്ളോക്ക്     :കരുനാഗപ്പള്ളിവിസ്തീര്‍ണ്ണം:19.7ച.കി.മീ.വാര്‍ഡുകളുടെ എണ്ണം:22 ജനസംഖ്യ:36391പുരുഷന്‍മാര്‍:18076സ്ത്രീകള്‍:18315ജനസാന്ദ്രത:1847സ്ത്രീ : പുരുഷ അനുപാതം:1013മൊത്തം സാക്ഷരത:89.75സാക്ഷരത (പുരുഷന്‍മാര്‍):93.67സാക്ഷരത (സ്ത്രീകള്‍):85.89

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഐതിഹ്യപ്രസിദ്ധമായ മൈനാഗപ്പള്ളിയിലും കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലേതുപോലെ ബുദ്ധമതസംസ്കാരവുമായി ബന്ധപ്പെട്ട ചരിത്രം കെട്ടുപിണഞ്ഞുകിടക്കുന്നു. കാടു വെട്ടിത്തെളിച്ചു ജീവിതമാരംഭിച്ച മനുഷ്യന്‍ അവിടെയുണ്ടായിരുന്ന നാഗങ്ങളുടെ അപ്രീതി ഉണ്ടാകാതിരിക്കാന്‍ കാവുകള്‍ സ്ഥാപിച്ചിരിക്കാം. മുഖ്യഭീഷണി ആയിരുന്ന നാഗങ്ങളുടെ പേരുമായി ബന്ധപ്പെട്ടാവാം മൈനാഗപ്പള്ളി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലനാമങ്ങള്‍ ഉണ്ടായതെന്നു കരുതപ്പെടുന്നു. ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ള കഥകളില്‍ പരാമര്‍ശിക്കുന്ന കാളകുത്തുംപൊയ്ക മൈനാഗപ്പള്ളി പഞ്ചായത്തിലാണ്. ശാസ്താംകോട്ടക്ഷേത്രത്തിന്റെ സ്ഥാനം കണ്ടെത്തുന്നതിനുവേണ്ടി കായംകുളത്തുനിന്നും പുറപ്പെട്ട പന്തളം രാജാവിനേയും സംഘത്തേയും കാളകള്‍ ആക്രമിച്ച സ്ഥലമാണിതെന്ന് ഐതിഹ്യമാലയില്‍ പരാമര്‍ശമുണ്ട്. പാരമ്പര്യചികില്‍സാരംഗത്ത് പ്രസിദ്ധരായിരുന്ന തേവലക്കര...

കൂടുതൽ വായിക്കുക