ഭൂമിശാസ്ത്രം
ഭൂപ്രകൃതി
മൈനാഗപ്പള്ളി പഞ്ചായത്ത് കേരളത്തിന്റെ ഇടനാട് ഭൂമേഖലയില്‍ സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്ത് കൊല്ലം-ആലപ്പുഴ ദേശീയപാതയില്‍ കരുനാഗപ്പള്ളിയില്‍ നിന്നും ഏകദേശം 6 കി.മീ ദൂരത്തു കിഴക്കുഭാഗത്തായി കാണുന്നു. ഈ പഞ്ചായത്തില്‍ 1970 ഹെക്ടര്‍ പ്രദേശവും ഇടനാടു മേഖലയില്‍ ഉള്‍പ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും 8 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങളെയാണ് ഈ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൈനാഗപ്പള്ളി പഞ്ചായത്ത് ഓണാട്ടുകര കാര്‍ഷികമേഖലയില്‍പ്പെടുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായി നേരിടുന്ന ഒരു പഞ്ചായത്താണിത്. പഞ്ചായത്തിലെ മണ്ണിനെ മണല്‍ നിറഞ്ഞ മണ്ണ് എന്ന വിഭാഗത്തില്‍ പെടുത്താം. മണല്‍ നിറഞ്ഞ മണ്ണ് കരുനാഗപ്പള്ളി താലൂക്ക് മുഴുവനും, കൊല്ലം താലൂക്കിന്റെ തീരപ്രദേശത്തുമാണുള്ളത്. ഈ പഞ്ചായത്തിന്റെ മൊത്തം വിസ്തൃതി 1970 ഹെക്ടറാണ്. ഈ പഞ്ചായത്തില്‍ മിശ്രിതവിളകള്‍ 609 ഹെക്ടര്‍ ഉള്‍ക്കൊള്ളുന്നു. മിശ്രിതമരങ്ങള്‍ ഏകദേശം 360 ഹെക്ടര്‍ പ്രദേശത്തും കാണപ്പെടുന്നു. തെങ്ങുകൃഷി മാത്രം 51 ഹെക്ടര്‍ പ്രദേശത്തുണ്ട്. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ഒരു കാര്‍ഷികഗ്രാമമാണ്. താഴ്വരകളും, ഉയര്‍ന്ന പ്രദേശങ്ങളും ചരിവുപ്രദേശങ്ങളും, തീരസമതലവും, ചതുപ്പുനിലങ്ങളും ഉള്‍പ്പെട്ട ഈ പ്രദേശത്ത് മഴയെ മാത്രം ആശ്രയിച്ചാണ് കൃഷി നടക്കുന്നത്. പഞ്ചായത്തിന്റെ ഭൂരിഭാഗം സ്ഥലത്തും ലാറ്ററൈറ്റ് മണ്ണാണ് (വെട്ടുകല്ല് മണ്ണ്) കാണപ്പെടുന്നത്. ഇത് ഏതാണ്ട് 70 ശതമാനത്തോളം വരും. തെങ്ങാണ് ആകെ വിസ്തൃതിയുടെ ഭൂരിഭാഗം സ്ഥലത്തും കൃഷി ചെയ്യുന്നത്. അതുകഴിഞ്ഞാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ നെല്ലാണ് പരമ്പരാഗതമായി കൃഷി ചെയ്തുവരുന്നത്. 1987 സെപ്റ്റംബര്‍ ഒന്നിന് പഞ്ചായത്തില്‍ കൃഷിഭവന്‍ നിലവില്‍ വന്നു