ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഐതിഹ്യപ്രസിദ്ധമായ മൈനാഗപ്പള്ളിയിലും കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലേതുപോലെ ബുദ്ധമതസംസ്കാരവുമായി ബന്ധപ്പെട്ട ചരിത്രം കെട്ടുപിണഞ്ഞുകിടക്കുന്നു. കാടു വെട്ടിത്തെളിച്ചു ജീവിതമാരംഭിച്ച മനുഷ്യന് അവിടെയുണ്ടായിരുന്ന നാഗങ്ങളുടെ അപ്രീതി ഉണ്ടാകാതിരിക്കാന്‍ കാവുകള്‍ സ്ഥാപിച്ചിരിക്കാം. മുഖ്യഭീഷണി ആയിരുന്ന നാഗങ്ങളുടെ പേരുമായി ബന്ധപ്പെട്ടാവാം മൈനാഗപ്പള്ളി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലനാമങ്ങള്‍ ഉണ്ടായതെന്നു കരുതപ്പെടുന്നു. ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ള കഥകളില്‍ പരാമര്‍ശിക്കുന്ന കാളകുത്തുംപൊയ്ക മൈനാഗപ്പള്ളി പഞ്ചായത്തിലാണ്. ശാസ്താംകോട്ടക്ഷേത്രത്തിന്റെ സ്ഥാനം കണ്ടെത്തുന്നതിനുവേണ്ടി കായംകുളത്തുനിന്നും പുറപ്പെട്ട പന്തളം രാജാവിനേയും സംഘത്തേയും കാളകള്‍ ആക്രമിച്ച സ്ഥലമാണിതെന്ന് ഐതിഹ്യമാലയില്‍ പരാമര്‍ശമുണ്ട്. പാരമ്പര്യചികില്‍സാരംഗത്ത് പ്രസിദ്ധരായിരുന്ന തേവലക്കര...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 22, 2026
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ യജ്ഞം നടത്തി
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ യജ്ഞം നടത്തി